Type Here to Get Search Results !

Bottom Ad

ആമിര്‍ ഖാനെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കാന്‍ ആര്‍ക്കാണധികാരം-മമതാ ബാനര്‍ജി

evisionnews

കൊല്‍ക്കത്ത: അസഹിഷ്ണുതാ പരാമര്‍ശ വിവാദത്തില്‍ ആമിര്‍ഖാന് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആമിര്‍ പറഞ്ഞത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അദ്ദേഹത്തോട് പാകിസ്ഥാനില്‍ പോവാന്‍ ആര്‍ക്കാണ് അധികാരമുള്ളതെന്നും മമത ബാനര്‍ജി ചോദിച്ചു. ഒരിന്ത്യക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന് അനുഭവപ്പെട്ടതാണ് ആമിര്‍ പറഞ്ഞത്. ഈ രാജ്യം എല്ലാവരുടേതുമാണ്, ഞങ്ങളുടെ ജന്മഭൂമിയും കര്‍മഭൂമിയും ഇത് തന്നെയാണ്. ഞങ്ങള്‍ എന്ത് ധരിക്കണമെന്നും എന്ത് കഴിക്കണമെന്നും പറയാന്‍ നിങ്ങളാരാണെന്നും മമത ബാനര്‍ജി ചോദിച്ചു. 

അസഹിഷ്മഉതയ്‌ക്കെതിരെ വേണമെങ്കില്‍ ദല്‍ഹിയില്‍ ചെന്നും പ്രക്ഷോഭം നടത്താന്‍ തയ്യാറാണ്. ഇങ്ങനെ പ്രസംഗിക്കുന്നത് കൊണ്ട് സി.ബി.ഐയെ ഉപയോഗിച്ച് എന്നെ അവര്‍ നേരിട്ടേക്കാം എന്നാല്‍ താന്‍ ഭയപ്പെടുന്നില്ലെന്നും മമത പറഞ്ഞു. താന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഒരു ദിവസം എല്ലാവരും മരിക്കും. തല ഉയര്‍ത്തിപ്പിടിച്ച് ധീരമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad