Type Here to Get Search Results !

Bottom Ad

തന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ ആരുടേയും കയ്യൊപ്പ് വേണ്ട-ആമിര്‍ഖാന്‍


ന്യൂഡല്‍ഹി: (www.evisionnews.in) അസഹിഷ്ണുത സംബന്ധിച്ച തന്റെ പരാമര്‍ശത്തില്‍ ഉയര്‍ന്നു വന്ന കോലാഹലങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിര്‍ഖാന്‍ രംഗത്ത്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നെന്നും അതിന് തനിക്ക് ആരുടേയും അംഗീകാരം വേണ്ടെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ആമിര്‍ പറഞ്ഞു. താന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും താരം പറഞ്ഞു. രാജ്യം വിടാന്‍ തനിക്കോ ഭാര്യ കിരണിനോ ഉദ്ദേശമില്ല. അത് ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. അഭിമുഖം കാണാതെ താന്‍ പറഞ്ഞതിന്റെ പൊരുള്‍ വളച്ചൊടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതാണെന്നും ആമിര്‍ വ്യക്തമാക്കി.

തന്നെ ദേശവിരുദ്ദനെന്ന് വിളിക്കുന്നവരോട് ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നതായും അതിന് ആരുടേയും കയ്യൊപ്പ് വേണ്ടെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി. വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ട്. വൈവിധ്യം, ഭാഷ, സംസ്‌കാരം, പാരമ്പര്യം, സഹിഷ്ണുത തുടങ്ങിയ രാജ്യത്തിന്റെ വിശിഷ്ട സ്വഭാവങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്ന് ആമിര്‍ പറഞ്ഞു.

ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടതായാണ് ആമിര്‍ഖാന്‍ ദില്ലിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്. മക്കളേയും കുടുംബത്തേയും ഓര്‍ത്തുള്ള ആശങ്ക മൂലമാണ് ഭാര്യ രാജ്യം വിടാമെന്ന് അഭിപ്രായപ്പെട്ടതെന്ന് ആമിര്‍ വ്യക്തമാക്കി. അസഹിഷ്ണുതക്കെതിരെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള പ്രതിഷേധത്തെ താനും പിന്തുണയ്ക്കുകയാണ്. അസഹിഷ്ണുതയ്ക്ക് എതിരെ പ്രതിഷേധിക്കാനുള്ള മാര്‍ഗമാണിതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. തുടര്‍ന്ന് ആമിറിനെ എതിര്‍ത്ത് ബിജെപി സഹയാത്രികരായ അനുപം ഖേര്‍ ഉള്‍പ്പടെയുള്ള നടന്മാരും ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. അതേ സമയം ആമിര്‍ ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളും രംഗത്ത് വന്നു.

Keywords: new-delhi-amirkhan

Post a Comment

0 Comments

Top Post Ad

Below Post Ad