Type Here to Get Search Results !

Bottom Ad

അഡ്വ. നൗഷാദ് കാസിംജി വധക്കേസ്; അഞ്ചു പേര്‍ കുറ്റക്കാര്‍, വിധി ഇന്ന്


മംഗളൂരു: (www.evisionnews.in) മംഗളൂരു നഗരത്തെ നടുക്കിയ പ്രമാദമായ അഡ്വ. നൗഷാദ് കാസിംജി വധക്കേസിലെ അഞ്ചുപ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി രണ്ട് പേരെ വെറുതെ വിട്ടു. മംഗളൂരു ബാറിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പുരുഷോത്തമ പൂജാരിയുടെ ജൂനിയറായിരുന്നു വധിക്കപ്പെട്ട നാഷാദ് കാസിംജി. 

2009 ഏപ്രില്‍ 9ന് ഫല്‍നീരിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ അധോലോകത്തിന്റെ വാടകകൊലയാളി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. രാത്രിയായിരുന്നു കൊല. കേസില്‍ മൊത്തം 12 പ്രതികളാണുണ്ടായിരുന്നത്. ബെല്‍ത്തങ്ങാടിയിലെ ദിനേശ് ഷെട്ടി, നഗരത്തിലെ കോടിക്കാല്‍ സ്വദേശികളായ റിതേഷ് എന്ന റീതു, ഗണേഷ്,കാവൂരിലെ പ്രതാപ ഷെട്ടി, കദ്രിയിലെ സുബ്രമണ്യ എന്നിവരേയാണ് ബുധനാഴ്ച്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിവപ്രകാശ്, രവി സുഖ്‌വാനി എന്നിവരെ വെറുതെ വിട്ടിരുന്നു. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രവി പൂജാരിയുടെ സംഘാംഗങ്ങളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മംഗൂരു മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുഷ്പാഞ്ജലി ദേവീയാണ് ശിക്ഷ വിധിച്ചത്. 72 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. നൗഷാദിന്റെ വധകേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുരുഷോത്തമ പൂജാരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസന്വേഷണം അന്തിമഘട്ടത്തിലായതിനാല്‍ ഈ ആവശ്യം തള്ളുകയായിരുന്നു. 

പുരുഷോത്തമ പൂജാരിയെ പോലെ നൗഷാദും ചുരുങ്ങിയ കാലം കൊണ്ട് കര്‍ണ്ണാടകയിലെ മികച്ച യുവ ക്രിമിനല്‍ അഭിഭാഷകനായി ഉയര്‍ന്ന വ്യക്തിയാണ്. കൊലയ്ക്ക് പിന്നില്‍ നഗരത്തിലെ നാല് ഉയര്‍ന്നപോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പങ്കുണ്ടെന്ന് വിചാരണയ്ക്കിടയില്‍ പുരുഷോത്തമ പൂജാരി ആരോപിച്ചിരുന്നു. ഘതകരെ കൃത്യം നടത്താന്‍ നിയോഗിച്ചത് വെങ്കിടേഷ് പ്രസന്ന,വാലന്റൈന്‍ ഡിസൂസ, ജയന്ത് ബി ഷെട്ടി, ശിവപ്രകാശ് എന്നീ ഉദ്യോഗസ്ഥരാണെന്നുമായിരുന്നു ആരോപണം. 

ഭട്ക്കല്‍ സ്വദേശിയായ നൗഷാദ് കാസിംജി അധോലോകത്തിലെ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായിരുന്നു. കാസര്‍കോട് ചെമ്പരിക്കയിലെ ഒരു വാടകവീട്ടില്‍ രഹസ്യമായി തമ്പടിച്ച ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി റഷീദ് മലബാറിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് നൗഷാദായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വധഭീഷണിയുയര്‍ന്നരുന്നു. 

മംഗളൂരു എസ്ഡിഎം ലോകോളേജില്‍ നിന്നാണ് നിയമ ബിരുദമെടുത്ത് മംഗളൂര്‍ ബാര്‍കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്ഥിരമായി കാറുപയോഗിക്കുന്ന നൗഷാദ് കൊലനടന്ന ദിവസം ഒരു ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ധൃതിപിടിച്ച് വീട്ടില്‍ നിന്നിറങ്ങി നടന്ന് പൊകമ്പോഴാണ് വെടിയേറ്റത്. വെടിയേറ്റയുടന്‍ തിരിച്ച് താമസസ്ഥലത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും ചോര വാര്‍ന്നൊഴുകി വീണ് മരിക്കുകയായിരുന്നു.

Keywords: mangaluru-advocate-noushad-murder

Post a Comment

0 Comments

Top Post Ad

Below Post Ad