Type Here to Get Search Results !

Bottom Ad

തൊടുപുഴയില്‍ ഇന്നോവയും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് രണ്ടു മരണം


തൊടുപുഴ (www.evisionnews.in): ഇന്നോവയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം പൈങ്ങന സ്വദേശി ബോബി മാത്യു (32), മുണ്ടക്കയം കരിനിലം സ്വദേശി അന്നമ്മ ആന്റണി (42) എന്നിവരാണ് മരിച്ചത്. മനു, സഹോദരി മീനു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം. ദുബൈയില്‍ നിന്നെത്തിയ അന്നമ്മയുടെ മകന്‍ മനുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുമ്പോഴായിരുന്നു അപകടമുണ്ടായത്. അന്നമ്മയുടെ ഭര്‍ത്താവ് ആന്റണിയുടെ സഹോദരന്റെ മകനാണ് ബോബി. ഇവര്‍ സഞ്ചരിച്ച ഇന്നോവ വള്ളിപ്പാറയില്‍ മുണ്ടക്കയത്ത് നിന്ന് പെരിന്തല്‍മണ്ണയിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 


Keywords: Kerala-trivandram-news-accident-injured-and-two-died




Tags

Post a Comment

0 Comments

Top Post Ad

Below Post Ad