Type Here to Get Search Results !

Bottom Ad

അബുദാബി കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു


അബുദാബി : (www.evisionnews.in) ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടന്ന കൗണ്‍സില്‍ യോഗത്തില്‍ അബുദാബി കുമ്പള പഞ്ചായത്ത് കെഎംസിസി കമ്മിറ്റി രൂപീകരിച്ചു. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ട്രഷറര്‍ അബ്ദുല്‍ അസീസ് പെര്‍മുദെ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സുല്‍ഫി ശേണി യോഗം ഉത്ഘാടനം ചെയ്തു. യുഎം ഫസല്‍ റഹ്മാന്‍ മൊഗ്രാല്‍ പ്രസിഡാന്റയും സയ്യദ് ഷാഹുല്‍ തങ്ങള്‍ ആരിക്കാടി ജനറല്‍ സെക്രട്ടറിയായും അലി ശഹാമ ട്രഷറര്‍ ആയിയും തിരെഞ്ഞെടുത്തു.

അബ്ദുല്‍ റഹ്മാന്‍ കൊടിയമ്മ, ടി എം കുഞ്ഞഹമ്മദ് മൊഗ്രാല്‍ കടവത്ത് , ബശീര്‍ ബത്തേരി വൈസ് പ്രസിഡന്റമാരായും നിസാര്‍ മമ്മു മാസ്റ്റര്‍ ,ജാബിര്‍ ഉളുവാര്‍ , തസ്‌ലീം ആരിക്കാടി ജോയിന്റ് സെക്രടറിമാരായും തെരഞ്ഞെടുത്തു.അസീസ് കന്തല്‍ സ്വാഗതവും സയ്യദ് ശാഹുല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Keywords: abudabi-kumbla-panchayath-kmcc-committee

Post a Comment

0 Comments

Top Post Ad

Below Post Ad