Type Here to Get Search Results !

Bottom Ad

പച്ചയുടെ കൂട്ടുകാരനെ ഓര്‍ത്ത് നാട് തേങ്ങുന്നു

evisionnews

ബേക്കല്‍ : (www.evisionnews.in)നാട്ടുകാരുടെ സ്‌നേഹ ലാളനകള്‍ ഏറ്റുവാങ്ങിയ നാടിന്റെ കൊച്ചു സാമൂഹ്യ പ്രവര്‍ത്തകന്‍ ബേക്കലിലെ അബ്‌നാസിന്റെ ആകസ്മിക വേര്‍പ്പാടിന്റെ നൊമ്പരങ്ങളില്‍ നിന്നും നാട് ഇപ്പോഴും മുക്തമായിട്ടില്ല.പെരിയ അംബേദ്കര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്‌നാസ് താന്‍ ഓടിച്ച സ്‌കൂട്ടറിലേക്ക് ലോറിയിടിച്ച് മരണപ്പെടുകയായിരുന്നു.

എം.എസ്.എഫ് ബേക്കല്‍ ശാഖ സെക്രട്ടറിയായി രാഷ്ട്രിയ രംഗത്തേക്ക് പിച്ചവെച്ച് കടന്നുവന്ന് നാട്ടിലെ തെരൈഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അബ്‌നാസ്.നാട്ടിലെ മുതിര്‍ന്നവരോടൊപ്പം തന്നെ വീടുകള്‍ കയറിയിറങ്ങി താന്‍ സ്‌നേഹിച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി മുന്‍പന്തിയിലുണ്ടായിരുന്നു.നാട്ടിലെ ഒരു നിര്‍ധന കുടുംബത്തിന് തന്റെ വിട്ടിനടുത്ത് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മ വീടിന്റെ ഒരോ പ്രവര്‍ത്തനങ്ങളും അബ്‌നാസ് എല്ലായിപ്പോഴും വീക്ഷിക്കുമായിരുന്നു.രാവിലെ ഉറക്കമെഴുന്നേറ്റാല്‍ വീട് പണി നടക്കുന്ന സ്ഥലത്തെത്തി വെള്ളനനച്ച ശേഷമാണ് സ്‌കൂളിലേക്കുള്ള യാത്ര.ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ മനസ്സിന്റെ അളവുകോല്‍ കൊണ്ട് നോക്കികണ്ട് മഹത്തായ ചടങ്ങിന് സാക്ഷിയാവാന്‍ പറ്റാതെയാണ് ഈ പച്ചയുടെ കൂട്ടുകാരന്‍ യാത്രയായത്.തന്റെ ചുറ്റുവട്ടത്തിലുള്ള നിര്‍ധന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ യൂണിഫോമും, ബാകും കുടയും പുസ്തകവും ലഭ്യമാക്കാന്‍ അബ്‌നാസ് എന്ന കൊച്ചുമിടുക്കന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്.പാര്‍ട്ടി മിറ്റിംഗുകളിലും മറ്റു സംഘടനാ യോഗങ്ങളിലും അബ്‌നാസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവനെ പറ്റി പറയാന്‍ ഒരായിരം വാക്കുകളാണ്.

താന്‍ മനസ്സില്‍ കൊണ്ട് നടന്ന് ബൈത്തുറഹ്മയുടെ ഉദ്ഘാടനത്തിന് സാന്നിധ്യമാവാന്‍ അബ്‌നാസ് ഇല്ലാതെ പോയതിന്റെ ദുഖമാണ് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്.

ഇളം പ്രായത്തില്‍ തന്നെ ഒരുപാട് നന്മയുടെ ഭാണ്ഡം വഹിച്ച് പറന്നുപോയ പച്ചയുടെ ഈ കൂട്ടുകാരന്റെ ഓര്‍മ്മക്ക് മുമ്പില്‍ നിത്യ സ്മാരകമായി ബൈത്തുറഹ്മയും കുറേ നന്മകളും ഉണ്ടാവും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad