ദുബൈ: (www.evisionnews.in) യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഹെല്‍മെറ്റ് ലേലത്തില്‍ വിറ്റത് 2.4 കോടി ദിര്‍ഹമിന് (ഏകദേശം 44കോടി രൂപ).
അല്‍ ജലീല ഫൗണ്ടേഷന്‍ സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമെന്ന നിലയ്ക്കാണ് ലേലം നടത്തിയത്. ലേലത്തിന് നേരിട്ടെത്തിയ ശൈഖ് മുഹമ്മദ് ഹെല്‍മെറ്റ് സംഭാവന ചെയ്യുകയായിരുന്നു.
എഫ്.ഇ.ഐ. എന്‍ഡ്യൂറന്‍സ് കുതിരപ്പന്തയ മത്സരത്തില്‍ ശൈഖ് മുഹമ്മദിന് സ്വര്‍ണമെഡല്‍ സമ്മാനിച്ച ഹെല്‍മെറ്റാണിത്. ദുബായ് മീഡിയാ ഓഫീസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
Keywords: dubai-Mohammed-Bin-Rashid-Al-Maktoum-helmet
Post a Comment
0 Comments