കാസര്‍കോട് (www.evisisonnews.in): അടുക്കത്ത്ബയലില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു. അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ താമസക്കാരനും ഗാഡിഗുഡ്ഡെ സ്വദേശിയുമായ എം രവിന്ദ്ര(36)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം.
കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്നു ലോറിയാണ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രവിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
ഓട്ടോ റിക്ഷ തൊഴിലാളി (സിഐടിയു) പ്രവര്‍ത്തകനാണ്. കാന്തപൂജാരി മുളാസ്വിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ രഞ്ജിത്ത്, ഭാര്യ സുനിത, മക്കള്‍: ലതീഷ്, വൈഷ്ണവ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഗാഡിഗുഡ്ഡെയിലെ വീട്ട്പറമ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod-news-accident-autodriver
Post a Comment
0 Comments