Type Here to Get Search Results !

Bottom Ad

എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടിരൂപയുമായി കടന്ന വാന്‍ ഡ്രൈവര്‍ പിടിയില്‍


ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടിയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ പിടിയില്‍. പ്രദീപ് ശുക്ള എന്നയാളാണ് പിടിയിലായത്. ഗോവിന്ദപുരിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വന്‍ കവര്‍ച്ച നടന്നത്.വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ മൂത്രമൊഴിക്കാനായി വഴിയിലിറങ്ങിയപ്പോഴാണ് സംഭവം. വഴിയില്‍ വാഹനം നിര്‍ത്തിയാല്‍ മറ്റു വണ്ടികള്‍ക്ക് തടസമുണ്ടാവുമെന്നും അതിനാല്‍ യുടേണ്‍ എടുത്ത് വരാമെന്ന് പറഞ്ഞ പ്രദീപ് വാഹനുവമായി കടന്ന് കളയുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ വാന്‍ ഗോവിന്ദപുരി മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെത്തിയെങ്കിലുംപ്രദീപ് പണവുമായി മുങ്ങിയിരുന്നു.അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മോഷണമാണ് ഇതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. അഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.

Keywords: newdelhi-22.5-crore-cheating-diver-arrested

Tags

Post a Comment

0 Comments

Top Post Ad

Below Post Ad