Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ 2000 വര്‍ഷം പഴക്കമുള്ള വെണ്‍മഴു കണ്ടെത്തി


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ചെറുവത്തൂരില്‍ നിന്നും മഹാശിലായുഗ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്ന വെണ്‍മഴു കണ്ടെത്തി. കിണര്‍ കുഴിക്കുന്നതിനിടെയാണ് 2000 വര്‍ഷത്തോളം പഴക്കമുള്ള വെണ്‍മഴു കണ്ടെത്തിയത്.

ചെറുവത്തൂര്‍ പഞ്ചായത്തിലെ തിമിരി നാലിലാം കണ്ടത്ത് നിന്നാണ് കിണര്‍ കുഴിക്കുന്നതിനിടയില്‍ വെണ്‍മഴു കണ്ടെത്തിയത്. മൂന്ന് മീറ്റര്‍ താഴ്ചയിലെത്തിയപ്പോഴാണ് വെണ്‍മഴു കണ്ടെത്തിയത്. 20 സെന്റീമിറ്റര്‍ നീളമുണ്ട് ഇതിന്. വെള്ള കരിങ്കല്ല് മൂര്‍ച്ച കൂട്ടി മിനുസപ്പെടുത്തി ഉണ്ടാക്കിയതാണ് മഴു. മഹാശിലായുഗ കാലഘട്ടത്തിലാണ് വെണ്‍മഴു ഉപയോഗിച്ചിരുന്നത്. ബി സി 1000ന് മുമ്പുള്ള ആയുധമാണ് ഇതെന്ന് വെണ്‍മഴു പരിശോധിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ചരിത്രാധ്യാപകനായ നന്ദകുമാര്‍ കോറോത്ത് പറഞ്ഞു.

മഴു കണ്ടെത്തിയ ചെറുവത്തൂര്‍ തിമിരിക്ക് സമീപത്തെ മാവള്ളംചാല്‍, പുലിക്കുണ്ട്, പൂവള്ളച്ചാല്‍ പ്രദേശങ്ങളില്‍ നേരത്തേ മഹാശിലായുഗ സ്മാരകങ്ങളായ മുനിയറ, കുടക്കല്ല്, ഗുഹ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ചരിത്രാധീത കാലത്തെ മനുഷ്യന്‍ ഗുഹകളും മുനിയറകളും നിര്‍മ്മിക്കാന്‍ വേണ്ടി മാത്രമാണ് ശക്തിയേറിയ കല്‍മഴു നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. വിവിധ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയ തിമിരി മഹാശിലായുഗ സംസ്‌കാരത്തിന്റെ സുപ്രധാന പഠന കേന്ദ്രം കൂടിയായി മാറുന്നു.

Keywords: kasaragod-cheruthur-2000-years-old-stone-ax-found







Post a Comment

0 Comments

Top Post Ad

Below Post Ad