കാസര്‍കോട് :(www.evisionnews.in) രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ കണ്വെന്ഷന് കാസര്‍കോട് മുനിസിപ്പല്‍ വനിത ഭവന് ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്റഫ് സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു.
കാമ്പയിന്റെ മുന്നോടിയായി ആഗസ്ത് 10ന് മുമ്പ് നിയോജക മണ്ഡലം കമ്മിറ്റികളും 14 ന് മുമ്പ് പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളും 18, 19, തീയ്യതികളില്‍ ശാഖാ കണ്‍വെന്‍ഷനുകളും വിളിച്ച് ചേര്‍ക്കും .
നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാരായി മഞ്ചേശ്വരം നാസര്‍ ചായിന്റടി, കാസര്‍കോട് ടി.എസ് നജീബ്, ഉദുമ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, കാഞ്ഞങ്ങാട് അഷ്റഫ് എടനീര്‍, തൃക്കരിപ്പൂര്‍ മമ്മു ചാല എന്നിവരെ തെരെഞ്ഞെടുത്തു.
കണ്‍വെന്‍ഷനില്‍ ജില്ല ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി എസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അസ്ലം പടന്ന, സയ്യിദ് ഹാദി തങ്ങള്‍, ഹമിദ് ബെദിര, എ.കെ ആരിഫ്,ടി.ഡി.കബീര്‍, പി ഹക്കിം, ടി വി റിയാസ്, ഹാരിസ് പട്ള, ശാഹുല്‍ ഹമീദ് ബന്തിയോട്, എം എച്ച് മുഹമ്മദ് കുഞ്ഞി, ശംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ്, ഉസാമ പളളംങ്കോട് പ്രസംഗിച്ചു.
keywords :muslim-youth-league-district-campign
Post a Comment
0 Comments