വാഷിങ്ടണ്‍:(www.evisionnews.in) ഹോളിവുഡ് താരങ്ങളേക്കാള്‍ വിലപിടിപ്പുള്ളവരായിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ അമിതാഭ് ബച്ചനും സല്‍മാന്‍ഖാനും അക്ഷയ്കുമാറും ഇടംപിടിച്ചു. ഹോളിവുഡ് മുതല്‍ ഹോങ്കോങ് വരെയുള്ള ആഗോള സിനിമാ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ ആദ്യ പട്ടികയാണ് ഫോബ്സ് പുറത്തിറക്കിയത്.
പട്ടികയിലെ ഏഴാം സ്ഥാനമാണ് ബച്ചനും സല്‍മാന്‍ ഖാനും പങ്കിട്ടത്. ഇരുവരും 213.4 കോടി രൂപ വീതമാണ് കഴിഞ്ഞവര്‍ഷം സിനിമയില്‍നിന്ന് നേടിയത്. 207.18 കോടിയുമായി ഒമ്പതാം സ്ഥാനത്താണ് അക്ഷയ്കുമാര്‍. ഷാരൂഖ് ഖാന്‍ 165. 56 കോടിയുമായി 18ാമതും രണ്‍ബീര്‍ കപൂര്‍ 95.62 കോടിയുമായി 30താമതുമാണ്. ‘ഐയണ്‍ മാന്‍’ സീരീസിലെ നായകനും അമേരിക്കന്‍ നടനുമായ റോബര്‍ട്ട് ഡോനെ ജൂനിയര്‍ 509.64 കോടി രൂപയുമായി ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെി. 318.52 കോടി രൂപ പ്രതിഫലം നേടിയ ജാക്കി ചാനാണ് രണ്ടാമത്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ നായകന്‍ വിന്‍ ഡീസലാണ് 299.48 കോടിയുമായി മൂന്നാം സ്ഥാനത്ത്. ബ്രാഡ്ലി കൂപ്പര്‍ (4), ആദം സാന്‍ഡ്ലര്‍ (5), ടോം ക്രൂസ് (6), മാര്‍ക്ക് വാഹ്ബെര്‍ഗ് (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍. ഫോബ്സ് പട്ടികയിലിടംപിടിച്ച വിവിധ രാജ്യങ്ങളിലുള്ള 34 താരങ്ങളും ചേര്‍ന്ന് 2014 ജൂണ്‍ ഒന്നുമുതല്‍ 2015 ജൂണ്‍ ഒന്നുവരെ 5994.49 കോടി രൂപയാണ് പ്രതിഫലമായി നേടിയത്. 2014 ജൂണ്‍ ഒന്നുമുതല്‍ 2015 ജൂണ്‍ ഒന്നുവരെയുള്ള കണക്കാണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടിക ഈ വര്‍ഷമവസാനം പുറത്തുവിടും. 50 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 150ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്‍ ഇപ്പോഴും വിലപിടിപ്പുള്ള താരമായി തുടരുകയാണെന്ന് ഫോബ്സ് വ്യക്തമാക്കി. ഇന്ത്യയുടെ ലിയണാഡോ ഡി കാപ്രിയോ എന്നാണ് ഷാരൂഖാനെ ഫോബ്സ് വിശേഷിപ്പിച്ചത്.
keywords :world-costly-actors-indian-amithab-bachan-salman-khan-akshay-kumar
Post a Comment
0 Comments