കൊച്ചി: (www.evisonnews.in)ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തനിക്ക് 2019 ലോകകപ്പില്‍ കളിക്കാനുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും കളിക്കാന്‍ അവസരം ലഭിക്കും വരെ പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു. തനിയ്ക്കായി സംസാരിച്ച മുഖ്യമന്ത്രിയോടും എംപിമാരോടും നന്ദിയുണ്ടെന്നും ശ്രീ വ്യക്തമാക്കി. എന്നാല്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ അനുരാഗ് താക്കൂര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്നും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
keywords : kerala-sports-cricket-world-cup-kochi
Post a Comment
0 Comments