ബദിയഡുക്ക:(www.evisionnews.in) ലോക സൗഹൃദ ദിനത്തിൽ ഓണ്‍ലൈൻ സൗഹൃദ കൂട്ടായ്മയായ കലാലയം സ്നേഹ സംഗമം സംഘടിപ്പിച്ചു.ബദിയടുക്ക ബോൾകട്ട മിനി സ്റ്റേഡിയത്തിൽ ആയിരുന്നു പരിപാടി.സംഗമത്തോട് അനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നുളള ഓണ്‍ലൈൻ കൂട്ടുക്കാർ അണിനിരന്ന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. കലാലയം ഫേസ്ബുക്ക്, വാട്സപ്പ് ഗ്രൂപുകളിൽ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും നടത്തി.സംഗമത്തിന് റാഷിദ് മൊഗ്രാൽ, സിയാദ് പെർഡാല, ജമാൽ നെല്ലിക്കട്ട, സകീർ ബദിയടുക്ക, അർഷാദ് അട്ക, ഇർഫാൻ കാർവാർ, സൈപു കർനൂർ, സാദി പെർഡാല, അൻസാബ് ആദൂർ, അപ്പി കാർനൂർ , ഷൈഖ് ശിഹാബ്, അച്ചു ചെങ്കള, അസ്സി ഒമൈഗ, ഉബൈദ് ചൂരിക്കോട്, സിപ്പു മുള്ളേരിയ, ചെപ്പു സീലോട്ട്, സമദ് പള്ളങ്കോട് സംബന്ധിച്ചു.
keywords:world-freindship-sneha-koottayma-kalalayam
Post a Comment
0 Comments