ചെമ്മനാട് :(www.evisionnews.in) 3 സെൻറ് ഭൂമിക്കായി അപേക്ഷിച്ചവർക്ക് വാസ യോഗ്യമായ ഭൂമി നൽകാതെയും അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതെയും സർക്കാർ വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതി ചെമ്മനാട് പഞ്ചായത്ത് കണ്‍വെൻഷൻ അഭിപ്രായപ്പെട്ടു. പട്ടയ കടലാസ് മാത്രമുള്ള ഭൂരഹിതർ സർക്കാരിലേക്ക് നികുതിയടക്കുന്ന ഭൂ ഉടമകൾ മാത്രമായി എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 12 നു നടത്തുന്ന കളക്ട്രേറ്റ് ഉപരോധം വിജയിപ്പിക്കാനും കണ്‍വെൻഷൻ തീരുമാനിച്ചു.
ഭൂസമര സമിതി ജില്ലാ ജനറൽ കണ്‍വീനർ സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. അംബൂഞ്ഞി തലക്കളായി , പി. കെ അബ്ദുല്ല , അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, സദാനന്ദൻ എ.സി., സുബൈദ കൈന്ദാർ എന്നിവർ സംസാരിച്ചു. എം.എച്ച്. മുഹമ്മദ് സാലിക്ക് സ്വാഗതവും നൂർഷാ മൂടം ബയൽ നന്ദിയും പറഞ്ഞു.
keywords :chemmanad-welfare-party-of-india
Post a Comment
0 Comments