(www.evisionnews.in)വാട്സാപ്പ് കീഴടക്കാൻവിഡിയോ കോളിങ്ങുമായി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞ കാലത്തിനിടെ ജനപ്രീതി നേടിയ വാട്സാപ്പിനെ കീഴടക്കാൻ മറ്റൊരു ആപ്പും പുറത്തിറങ്ങി. എച്ച്ഡി വിഡിയോ കോളിങ് മുതൽ നിരവധി സേവനങ്ങൾ നൽകുന്ന സൊമ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
(www.evisionnews.in)ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സൗദിഅറേബ്യയിൽ മാത്രം 12 ലക്ഷം പേർ സൊമ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ മാത്രം 20 ലക്ഷവും ബ്രിട്ടനിൽ 12 ലക്ഷവും സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്പിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. ഹവാർഡ് ബിസിനസ് സ്കൂളിൽ പഠിച്ച ലീ ഗുവോയാണ് പുതിയ ഇൻസ്റ്റന്റ് മെസഞ്ചർ വികസിപ്പിച്ചെടുത്തത്. എച്ച്ഡി വിഡിയോ കോളിങ് തന്നെയാണ് സൊമയുടെ ഏറ്റവും വലിയ പ്രത്യേകത. വാട്സാപ്പ് ഈ അടുത്താണ് വോയ്സ് കോളിങ് തന്നെ ലഭ്യമാക്കിയത്. എന്നാൽ ഇതും എല്ലാവർക്കും ലഭ്യമല്ല. സൊമ മെസഞ്ചർ ഗ്രൂപ്പിൽ 500 പേർക്ക് അംഗങ്ങളാകാം. എന്നാൽ വാട്സാപ്പിൽ ഇത് 100 അംഗങ്ങൾ മാത്രമാണ്. ഇതിനെല്ലാം പുറമെ സൊമ സൗജന്യമായി എത്രവർഷവും ഉപയോഗിക്കാം. വാട്സാപ്പ് ഒരു വർഷത്തിനു ശേഷം ഉപയോഗിക്കാൻ 1.99 ഡോളർ വില നൽകണം. പരമാവധി സുരക്ഷ നൽകുന്നതാണ് സൊമ. മറ്റു മെസേജിങ് ആപ്പുകളേക്കാൾ വേഗതയും സൊമയ്ക്കുണ്ട്. മെസേജ് ലഭിച്ചാലും വായിച്ചാലും അയച്ച വ്യക്തിക്ക് അറിയാൻ കഴിയും. എന്തായാലും കുറഞ്ഞസമയം കൊണ്ട് യൂറോപ്പിലും മിഡിൽ ഈസ്റ്റിലും സൊമ സജീവമായി കഴിഞ്ഞു.
keywords :whatsapp-soma-messenger
Post a Comment
0 Comments