Type Here to Get Search Results !

Bottom Ad

ഈ വാട്സ് ആപ്പ് വീട്ടിൽ അവർക്ക് സുഖമാണ്

evisionnews

നീലേശ്വരം:അഴിത്തലയിലെ മഹമൂദും കുടുബവും ഇനി വാട്‌സ് ആപ്പ് വീട്ടില്‍ തലചായ്ക്കും. തൈക്കടപ്പുറത്തെ പ്രവാസികളുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ ' തൈക്കടപ്പുറത്തിലെ അംഗങ്ങളാണ് രോഗം മൂലം കാല്‍ മുറിച്ച് മാറ്റപ്പെട്ട അഴിത്തലയിലെ മഹമൂദിനും കുടുബത്തിനും വീട് നിര്‍മ്മിച്ച് നല്‍കി യത്.  നീലേശ്വരം തൈക്കടപ്പുറത്തെ നാട്ടിലും , വിദേശത്തും താമസിക്കുന്നവരുടെ വാട്‌സപ് ഗ്രൂപ്പിന്റെ കാരുണ്യ പ്രവര്‍ത്തനം വഴി ആറ് ലക്ഷം രൂപ ചിലവ് വരുന്ന വീട് നിര്‍മ്മിച്ചു നല്കിയത്.വാട്‌സ് ആപ്പ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ താകോല്‍ കൈമാറി.
വിദേശത്തു നിന്നും രോഗബാധിതനായി നാട്ടിലെത്തിയതോടെയാണ് മഹമൂദിന് ദുരിത ജീവിതം തുടങ്ങിയത്.രോഗത്തെ തുടര്‍ന്ന്, ഇടതു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതോടെ സഹായവുമായി തൈക്കടപ്പുറം വാട്‌സ് ആപ്പ് ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു.
മഹമൂദിനു കുടുംബസ്വത്തായി കിട്ടിയ രണ്ടു സെന്റ് ഭൂമിയില്‍ വീടുയര്‍ന്നു.ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരും ഒരേ മനസ്സോടെ സഹായിച്ചതുകൊണ്ടു കൂടിയാണു പദ്ധതി ലക്ഷ്യത്തില്‍ എത്തിയത്.
നിര്‍മാണ വേളയില്‍ ഏറ്റവും പ്രതിസന്ധിയില്‍ പെട്ട സമയത്തു ഗ്രൂപ്പ് അംഗം പ്രവാസി വ്യവസായി യൂസഫലി പറമ്പത്തിനെ പോലുള്ളവരുടെ ഇടപെടല്‍ നിര്‍ണായകമായി.
ഖത്തര്‍. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും നാട്ടിലുള്ളവരും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് 'തൈക്കടപ്പുറം' ഗ്രൂപ്പ് വാട്‌സ് ആപ്പില്‍ തുടങ്ങിയത്. മഷൂദിനു പുറമെ, പ്രവാസി വ്യവസായി പി.പി.ഇസ്മായില്‍, കെ.ഷെരീഫ്, പി.ജബ്ബാര്‍ എന്നിവരാണ് ഗ്രൂപ്പ് അഡ്മിന്‍.
.

keywords :whatsapp-group-thaikadappuram-house-built
Tags

Post a Comment

0 Comments

Top Post Ad

Below Post Ad