Type Here to Get Search Results !

Bottom Ad

സൈബര്‍ കുറ്റങ്ങളില്‍ മൂന്നിലൊന്നും വാട്‌സ്ആപ്പുംഫെയ്‌സ്ബുക്കും സംബന്ധിച്ച്


കാസര്‍കോട് : (www.evisionnews.in)സൈബര്‍ കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ടതെന്നു ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. പോലീസ് ഹൈടെക് സെല്ലില്‍ പ്രതിവര്‍ഷം ലഭിക്കുന്നതു മൂവായിരത്തോളം പരാതികള്‍. എന്നാല്‍, കേസെടുക്കുന്നതും പ്രതികളെ പിടികൂടുന്നതും 10 ശതമാനത്തില്‍ താഴെ.

സോഷ്യല്‍മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പ്രതിസ്ഥാനത്തെത്തുന്നതോടെ ഒട്ടേറെ പരാതിക്കാര്‍ ഒടുവില്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകുന്നു. മാനഹാനി ഭയന്നു പിന്മാറുന്നവരുമുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയെ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരുന്നുണ്ടെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം സൈബര്‍ സെല്ലില്‍ ആയിരത്തോളം പരാതികള്‍ ലഭിച്ചതില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത് 25 എണ്ണത്തില്‍മാത്രം. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു പണംതട്ടുന്നതും ഇരകള്‍ ആത്മഹത്യക്കു തുനിയുന്നതുമായ കേസുകളില്‍ മിക്കവയിലും പ്രതിസ്ഥാനത്തു ബന്ധുക്കളോ സുഹൃത്തുക്കളോ കാമുകന്മാരോ ആണ്. വര്‍ഷംതോറും ഇത്തരം ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌പ്പെടുയന്നതായി ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍. വിനയകുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചുള്ള വഞ്ചന, വ്യാജ അശ്ലീല ഫോട്ടോ, മൊബൈല്‍ പ്രണയത്തട്ടിപ്പ് തുടങ്ങിയ പരാതികളില്‍ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണം നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഇമെയില്‍ മുഖേനയും ഇത്തരം പരാതികള്‍ സ്വീകരിക്കും. പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചാകും തുടര്‍നടപടി. ജില്ലാകേന്ദ്രങ്ങളിലെ സൈബര്‍ സെല്‍ ഓഫീസുകളിലേക്കും ഹൈടെക് സെല്‍ ആസ്ഥാനത്തേക്കും ഇമെയിലില്‍ പരാതിയയ്ക്കാം. 
keywords: wattsapp-cyber-crime

Post a Comment

0 Comments

Top Post Ad

Below Post Ad