Type Here to Get Search Results !

Bottom Ad

വിഴിഞ്ഞത്തിനെതിരെ വെടിയുതിര്‍ത്ത് ക്രൈസ്തവ ഇടയലേഖനം


തിരുവനന്തപുരം: (www.evisionnews.in) വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെ പരസ്യമായി എതിര്‍ത്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം ഞായറാഴ്ച്ച എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും വിശ്വാസികള്‍ക്ക് മുന്നില്‍ വായിച്ചു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ തുറമുഖ നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ പദ്ധതി നടപ്പാക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്ന് അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസായ്പാക്യം ഇടയലേഖനത്തില്‍ തുറന്നടിച്ചു.സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ ഒരു ഇടയലേഖനം പുറത്ത് വരുന്നത് അത്യപൂര്‍വ്വ സംഭവമായി വിലയിരുത്തപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം തൊഴിലും വാസസ്ഥലവും നഷ്ടപ്പെടും. മത്സ്യത്തൊഴിലാളികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. ഈ ആവശ്യം മുമ്പ് ഉന്നയിക്കപ്പെട്ടതാണ്.ഇതംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഇടയലേഖനം പുറത്ത് വന്നത്.

വിഴിഞ്ഞം പദ്ധതി നിലവില്‍ വന്നാല്‍ ഉയരുന്ന ഭയാശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. തൊഴിതുറമുഖ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 32 തീരഗ്രാമങ്ങളിലെ അരലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്കു ലും വീടും നഷ്ടപ്പെടും. ഇവരുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുമാത്രമേ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കൂവെന്നും ഇടലലേഖനത്തില്‍ മുന്നറിയിപ്പു നല്‍കി.പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അതിന്റെ ഏറ്റവുമധികം പ്രത്യാഘാതം നേരിടുന്നത് വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവുമാണ്. ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇത് ഗുരുതരമായി ബാധിക്കും. ഇത്തരത്തില്‍ ആശങ്കെപ്പടുന്നവരെ വികസന വിരോധികളെന്നാണ് മുദ്രകുത്തുന്നത്. പൊതുസമൂഹത്തിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് പ്രതിഷേധ നടപടികള്‍ക്ക് ഇതുവരെ മുതിരാതിരുന്നത്. അത് അതിരൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും ബലഹീനതയായി കാണരുതെന്നും ഇടയലേഖനം പറയുന്നു.

ഇന്ത്യന്‍ പൗരന്മാരെന്ന നിലയ്ക്ക് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും തുല്യനീതിക്ക് അര്‍ഹരാണെന്നത് ആരും വിസ്മരിക്കരുത്. മാത്രമല്ല, സാമ്പത്തിക ലാഭത്തിനുവേണ്ടി മാനവ ഐക്യവും സാമൂഹിക ബന്ധങ്ങളും തകര്‍ത്തുകൊണ്ട് പരിസ്ഥിതി സംരക്ഷണം നടപ്പാക്കാന്‍ കഴിയില്ലെന്നും വാണിജ്യ വ്യവസായ ശക്തികൊണ്ടുമാത്രം പ്രകൃതിയെരക്ഷിക്കാനാവില്ലെന്നും മാര്‍പ്പാപ്പയുടെ പരിസ്ഥിതി സംബന്ധിച്ച ചാക്രിക ലേഖനം ഉദ്ധരിച്ച് ഡോ. സൂസായ്പാക്യം ഓര്‍മ്മിപ്പിക്കുന്നു. തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും പാലിക്കാതെയാണ് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആഘാതപഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുളളത്. ശരിയായി രീതിയില്‍ നടത്താതെയും വസ്തുതകള്‍ മറച്ചുവച്ച് റിപ്പോര്‍ട്ട് തയാറാക്കിയും പദ്ധതി നടപ്പാക്കുന്നത് തീരദേശത്തെ ജനജീവിതവും കടലോര പരിസ്ഥിതിയും പാടെ തകര്‍ക്കുമെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു. 

Keywords: trivandrum-vizhinjam-project-






Tags

Post a Comment

0 Comments

Top Post Ad

Below Post Ad