ദിയോബന്ദ്: (www.evisionnews.in) ഷേവ് ചെയ്ത് കൊടുന്നത് അനിസ്ലാമികമാണെന്ന് ഫത്‌വ. ഉത്തര്‍പ്രദേശിലെ ദിയോബന്ദിലാണ് ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ശഹരണ്‍പുരില്‍ ബാര്‍ബര്‍ഷാപ്പ് നടത്തുന്ന മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷയിലാണ് പരമോന്നത പണ്ഡിത സഭ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ് ചെയ്യുന്നത് വിശ്വാസത്തിന് നിരക്കുന്നതല്ലെന്ന് ഫത്‌വ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇസ്‌ലാം മതത്തില്‍പ്പെട്ട ബാര്‍ബര്‍മാര്‍ താടിവടിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും ശരിയത്ത് പ്രകാരം ഷേവ് ചെയ്യാന്‍ പാടില്ലെന്നും ഏത് മതത്തില്‍പെട്ടയാളായാലും താടി വടിക്കാന്‍ മതം അനുവദിക്കുന്നില്ലെന്നും ഫത്‌വയില്‍ പറയുന്നു.
മുഫ്തിമാരായ ഫാഖ്‌റുല്‍ ഇസ്ലാം, വഖാര്‍ അലി, സൈന്‍ ഉല്‍ ഖ്വാസ്മി എന്നിവരാണ് ഫത്‌വ പുറപ്പെടുവിച്ചത്. എന്നാല്‍ താടിവടിക്കുന്നതിന് പകരം താടി ഡ്രസ് ചെയ്യാമെന്നും മുടിവെട്ടാമെന്നും അത് ഇസ്ലാം വിരുദ്ധമല്ലൈന്നും ഫത്വ വ്യക്തമാക്കുന്നു.
newslink: up-duyuband-beard-shaving
Post a Comment
0 Comments