ഉദുമ: (www.evisionnews.in) ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ ഫണ്ട് പിരിവില്‍ സെക്രട്ടറി വന്‍ തിരിമറി നടത്തിയതായി പരാതി. ഈ അധ്യായന വര്‍ഷം ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ 264 വിദ്യാര്‍ത്ഥികളില്‍ നിന്നായി പി.ടി.എ ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കും പിരിച്ചെടുത്ത തുകയില്‍ നിന്നും വന്‍തുക പി.ടി.എ സെക്രട്ടറിയും സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയുള്ള അധ്യാപകനും തിരിമറി നടത്തിയെന്ന പരാതിയാണ് ഉയര്‍ന്നുവന്നത്.
ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും പി.ടി.എ ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കുമായി 100 രൂപ മുതല്‍ 1000 രൂപ വരെയാണ് വാങ്ങിയിരുന്നത്.
ജൂണ്‍ 23 ന് ചേര്‍ന്ന പി.ടി.എ യോഗത്തില്‍ പി.ടി.എ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 1,60,000 രൂപ അഡ്മിഷന്‍ വകയില്‍ ലഭിച്ചെന്നാണ് പറയുന്നത്. ഇതില്‍ ചില പി.ടി.എ അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്.
റസീറ്റ് ബുക്കില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2,05,050യാണ് വരവില്‍ വരേണ്ടത്. ഇതു കൂടാതെ 12 കുട്ടികളില്‍ നിന്നും റസീപ്‌ററ് നല്‍കാതെ 8400 രൂപ പിരിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ചിലരില്‍ നിന്നും 1000 രൂപ വാങ്ങി റസീറ്റ് കൊടുക്കുകയും കൗണ്ടര്‍ ഫോയിലില്‍ 100 രൂപയും 500രൂപയും രേഖപ്പെടുത്തിയതായും കണ്ടെത്തി.
അന്വേഷണ കമ്മീഷന്‍ കളളത്തരങ്ങള്‍ കണ്ടെത്തിയെന്നറിഞ്ഞ സെക്രട്ടറി കഴിഞ്ഞ ദിവസം 66,000 രൂപ പി.ടി.എ പ്രസിഡണ്ടിനെ ഏല്‍പ്പിച്ചെങ്കിലും അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10,250 രൂപ കൂടി കമ്മിററിക്ക് നല്‍കേണ്ടതുണ്ട്. ഈ തുക ബുധനാഴ്ച നടക്കുന്ന പി.ടി.എ ജനറല്‍ ബോഡിയോഗത്തിന് മുമ്പ് കമ്മിററിയെ ഏല്‍പ്പിക്കണമെന്നാണ് തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords:uduma-school-pta-fund
Post a Comment
0 Comments