ഉദുമ: (www.evisionnews.in) രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. നാലാംവാതുക്കാലിലാണ് ശനിയാഴ്ച്ച വൈകിട്ട് നാല് മണിക്കണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ പുരുഷോത്തമന്റെ മകന് അക്ഷയ് (16), മോഹനന്റെ മകന് സുമോദ് (18) എന്നിവരാണ് മരിച്ചത്.
സ്കൂളിന് അവധിയായതിനാല്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടു കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് ഒരു കുട്ടി ഓടിയെത്തിയാണ് സമീപവാസികളെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു.മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
Keywords: uduma-two-children-dead
Post a Comment
0 Comments