ധാക്ക: (www.evisionnews.in) ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ടു ടെസ്റ്റിലുമായി ആകെ പത്തു ദിവസത്തില്‍ ആറും മഴ കവര്‍ന്നെടുക്കുകയായിരുന്നു.
ഇന്നലെ രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിവസം മഴ പെയ്തില്ലെങ്കിലും നനഞ്ഞു കുതിര്‍ന്ന ഔട്ട്ഫീല്‍ഡ് കാരണം ഒരു പന്തു പോലും എറിയാനായില്ല.
ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആകെ 221 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ കളി നടന്നത് ആദ്യ ദിവസം മാത്രം.
ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തിരുന്നു. പക്ഷേ, ഡെയ്ല്‍ സ്റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറു വിക്കറ്റ് തികച്ചത് ഈ ടെസ്റ്റിനെ അവിസ്മരണീയ മാക്കുന്നു.
keywords : fifth-day-test-rain-bangladhesh-southafrica-series
Post a Comment
0 Comments