കാസര്‍കോട്: (www,evisionnews.in) സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന തുളുനാട് ടൈസ് സെപ്റ്റംബര്‍ 4ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശനം ചെയ്യും. കുമ്പളയില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംബന്ധിക്കും. ജില്ലാ പഞ്ചായത്തംഗം എം ശങ്കര്‍ റൈയാണ് പത്രാധിപര്‍. എന്‍ എഫ് പി ഇ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന എം കൃഷ്ണനാണ് മേനേജര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സി.പി.എം എം പി എം രാമണ്ണറൈ പത്രാധിപരായി കാസറകോട് സമാചാര എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. വന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സമാചാര അടച്ചുപൂട്ടുകയായിരുന്നു.
തുളുനാട് ടൈംസിനു വേണ്ടി മാസങ്ങളായി കന്നട മേഖലയില്‍ വ്യാപകമായ പ്രചാരണവും വരിക്കാരെ ചേര്‍ക്കലും നടന്നുവരുകയാണ്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത് സി പി എം മുന്‍ മഞ്ചേശ്വരം ഏരിയാ സെക്രട്ടറി എം ജയാനന്ദയാണ്.
ത്രിതല പഞ്ചായത്ത് മുന്നില്‍ കണ്ടുകൊണ്ടാണ് ആഗസ്റ്റില്‍ തന്നെ പത്രം പ്രകാശനം ചെയ്യുന്നത്. പത്രം അച്ചടിച്ചിറക്കാന്‍ വിദ്യാനഗറിലെ സ്വകാര്യ പ്രസ്സുമായി സി പി എം ജില്ലാ കമ്മിറ്റി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്.
keywords: thulunad-times-yechuri
Post a Comment
0 Comments