എല്‍ജി കമ്പനി അതിന്റെ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില ഇന്ത്യയില്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ മുന്‍നിര മോഡലുകളായ 'എല്‍ജി ജി4', 'എല്‍ജി ജി4 സ്റ്റൈലസ്' എന്നിവയുടെ വിലയാണ് കുറച്ചത്. ഉത്സവസീസണ്‍ പ്രമാണിച്ചാണ് ഈ നടപടി.
(www.evisionnews.in)പിന്‍കവര്‍ ലതറായ എല്‍ജി ജി4 ( LG G4 ) മോഡല്‍ ഇനി 45,000 രൂപയ്ക്കും, പിന്‍കവര്‍ സെറാമിക് കൊണ്ടുള്ള വകഭേദം 40,000 രൂപയ്ക്കും ലഭിക്കും. എല്‍ജി ജി4 സ്റ്റൈലസിന്റെ വില 21,000 രൂപയായും കുറച്ചു. എല്‍ജി ജി4 51,000 രൂപയ്ക്കും ജി4 സ്റ്റൈലസ് 24,990 രൂപയ്ക്കുമാണ് കമ്പനി ആദ്യം അവതരിപ്പിച്ചത്.
'ഈ ഉത്സവസീസണില്‍ ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാനുള്ള അവസരമുണ്ടാക്കാന്‍ ഞങ്ങളാഗ്രഹിച്ചു' -വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് എല്‍ജി മൊബൈല്‍സിന്റെ ഇന്ത്യയിലെ മാര്‍ക്കറ്റിങ് മേധാവി അമിത് ഗുജ്‌റാള്‍ പറഞ്ഞു. 'ഈ വര്‍ഷം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള ഞങ്ങളുടെ മികച്ച വാഗ്ദാനമായിരുന്നു ജി4, ജി4 സ്‌റ്റൈലസ് എന്നിവ. നല്ല പ്രതികരണവും അതിന് ലഭിച്ചു'. (www.evisionnews.in)
2560X1440 പിക്‌സല്‍ റിസല്യൂഷനോടുകൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണാണ് എല്‍ജി ജി4. സ്ലിം ആര്‍ക് ഡിസൈനാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 808 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 3ജിബി റാം ഉണ്ട്. 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന്റെ സ്‌റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താനാകും.
16 മെഗാപിക്‌സല്‍ സെന്‍സറോടുകൂടിയ ള/1.8 ലെന്‍സാണ് ഫോണിലെ മുഖ്യക്യാമറയിലുള്ളത്. പരിഷ്‌ക്കരിച്ച ഇമേജ് സ്റ്റെബിലൈസേഷന്‍ സങ്കേതവുമുണ്ട്. സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കാന്‍ 8എംപി മുന്‍ക്യാമറയും. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ജി4 ഫോണില്‍ എല്‍ജിയുടെ കസ്റ്റം ഇന്റര്‍ഫേസുമുണ്ട്. ഇളക്കിമാറ്റാവുന്ന 3000 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു.
720 X 1280 പിക്‌സല്‍ റിസല്യൂഷനുള്ള 5.7 ഇഞ്ച് ഡിസ്‌പ്ലെയാണ് ജി4 സ്റ്റൈലസിലുള്ളത്. പേര് സൂചിപ്പിക്കുംപോലെ സ്‌റ്റൈലസും ഒപ്പമുണ്ട്. ആന്‍ഡ്രോയ്‌സ് ലോലിപോപ്പില്‍ തന്നെയാണ് ജി4 സ്റ്റൈലസും ഓടുന്നത്.
keywords :india-lg-mobile-phone
Post a Comment
0 Comments