കാസര്‍കോട് (www.evisionnews.in): അന്യ സംസ്ഥാന തൊഴിലാളി സംഘത്തില്‍പ്പെട്ട ഭര്‍തൃമതിയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ യുവതി പൊതു കിണറ്റില്‍ ചാടി ജീവനൊടുക്കി.
കര്‍ണാടക ബെല്‍ഗാം ജില്ലയില്‍ എഡഗല് ഗ്രാമത്തില്‍ മാദാര്‍ ഹൗസില്‍ പക്കീരപ്പയുടെ ഭാര്യ സഖൂഭായി (27)യാണ് മധൂര്‍ റോഡില്‍ മീപ്പുഗിരിയിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തിയ കുടുംബം മീപ്പുഗുരിയിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവുമായി യുവതി നിത്യവും കലഹത്തിലായിരുന്നുവെന്ന് സംഭവത്തെ സംബന്ധിച്ച് ബന്ധു നീരപ്പ ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod-news-general-well-madhur-suicide-news-house-police-
Post a Comment
0 Comments