ഉടുപ്പി: (www.evisionnews.in)രണ്ടുദിവസം മുമ്പ് കാണാതായ പതിനാലു വയസ്സുകാരന്റെ മൃതദേഹം വിജനമായ സ്ഥലത്ത് മരക്കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തി. ബ്രഹ്മാവറിനടുത്ത കുഞ്ചാല്‍ ഗ്രാമത്തിലെ വിട്ടല്‍-പ്രേമ ദമ്പതികളുടെ മകന് പ്രജ്വലാണ് തൂങ്ങിമരിച്ചത്. സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രജ്വല്‍. കുറച്ചുനാളുകളായി പ്രജ്വല്‍ ഇടക്കിടെയാണ് സ്കൂളില്‍ ഹാജരായിരുന്നത്. വെള്ളിയാഴ്ച്ച യൂണിഫോമിട്ടു സ്കൂളിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവീട്ടിലെത്തിയിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിജനമായ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
keywords: student-hang-uduppi
Post a Comment
0 Comments