ന്യൂഡല്‍ഹി:(www.evisionnews.in) കഴിഞ്ഞ സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് സുരേഷ് റെയ്‌നയാണെന്ന് റിപ്പോര്‍ട്ട്. റെയ്‌നയ്ക്കുപകരം അജിന്‍ക്യ രഹാനെയെ നായകനാക്കാന്‍ കാരണം, മുന്‍ ഐ.പി.എല്‍. ചെയര്‍മാനായ ലളിത് മോദിയുടെ കത്താണെന്നും വെളിപ്പെടുത്തല്‍.
സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് ഒത്തുകളിക്കാരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബി.സി.സി.ഐ.ക്ക് കത്തയച്ചതായി നേരത്തേ ലളിത് മോദി വെളിപ്പെടുത്തിയിരുന്നു.
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന ദിവസമാണ് ഈ കത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
സിംബാബ്വെ പര്യടനത്തില്‍നിന്ന് മുതിര്‍ന്ന പല താരങ്ങളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ റെയ്‌നയെ ക്യാപ്റ്റനാക്കാമെന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍ മോദിയുടെ വെളിപ്പെടുത്തല്‍ പുറത്തായതോടെ അജിന്‍ക്യ രഹാനെയെ ക്യാപ്റ്റനാക്കുകയായിരുന്നു.
റെയ്‌ന, അശ്വിന്‍ എന്നിവര്‍ കുറ്റക്കാരല്ലെന്ന് പിന്നീട് ബി.സി.സി.ഐ. വ്യക്തമാക്കി. റെയ്‌നയ്ക്ക്, തൊട്ടരികിലെത്തിയ നായകസ്ഥാനം നഷ്ടപ്പെടാന്‍ ആ കത്ത് കാരണമായി.
keywords : suresh-raina-captain-lalith-modi-bcci
Post a Comment
0 Comments