ദില്ലി: (www.evisonnews.in)വിംബിള്‍ഡണ്‍ ടെന്നീസ് ഡബിള്‍സ് ചാമ്പ്യനായ സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ. കേന്ദ്രകായിക മന്ത്രി സര്‍വാനന്ദ സോണോവലാണ് സാനിയയുടെ പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. സാനിയയെക്കൂടാതെ ഖേല്‍രത്‌ന പുരസ്‌കാര പട്ടികയില്‍ ടിന്റൂലൂക്കയും ഇടംപിടിച്ചിട്ടുള്ളത്.
ലുസ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ഹോക്കി താരം സര്‍ദാര്‍ സിങ് എന്നിവരും പട്ടികയിണ്ട്. ഇവരെ മറികടന്നു വേണം സാനിയയ്ക്ക് പുരസ്‌കാര പട്ടികയില്‍ ഇടംനേടാന്‍. ഇക്കഴിഞ്ഞ ജൂണിലാണ് സാനിയ മിര്‍സ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം നേടിയത്. കരിയറില്‍ മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സാനിയ നേടിയിട്ടുണ്ട്. 2004 ല്‍ അര്‍ജുന പുരസ്‌കാരവും 2006 പത്മശ്രീയും സാനിയ നേടിയിട്ടുണ്ട്. അന്തിമ തീരുമാനം പുരസ്‌കാര നിര്‍ണയ സമിതിയുടേതായിരിക്കുമെന്ന് കായികമന്ത്രാലയം വ്യക്തമാക്കി.
keywords: sania-mirza-kelrathna-list-wibildon-tennis-champion
Post a Comment
0 Comments