ലക്ക്‌നൗ:(www.evisionnews.in) സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുവേണ്ടി പണം ശേഖരിക്കാന്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ രക്തം വിറ്റു. ഒരു യൂണിറ്റ് രക്തത്തിന് 500 രൂപ നിരക്കിലാണ് വിദ്യാര്‍ത്ഥികള്‍ രക്തം വിറ്റത്. പോലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പൂര്‍ണ്ണ ആരോഗ്യവാന്മാരല്ലാത്ത 18 വയസില്‍ താഴെയുള്ള മൂന്ന് വിദ്യാര്‍ത്ഥികളാണ് പണത്തിന് വേണ്ടി രക്തം വിറ്റിരിക്കുന്നതെന്നും മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു. ബ്ലഡ് ബാങ്ക് സീല്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. രക്തവില്‍പ്പനയിലേക്കുക്കുള്ള പ്രേരണകളെ കുറിച്ച് ചോദിച്ചപ്പോള്‍
14 വയസുകാരന്റെ മറുപടി ഇങ്ങനെ 'സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് വേണ്ടി എനിക്ക് പണം ശേഖരിക്കേണ്ടതുണ്ട്. ബ്ലഡ് ബാങ്കില്‍ നിന്നുള്ള ഏജന്റാണ് ഇതിലൂടെ എനിക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്ന് പറഞ്ഞത്. ഞാന്‍ അത് നിരസിച്ചില്ല.' ഈ വിദ്യാര്‍ത്ഥിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു, മാസം 3000 രൂപയ്ക്ക് ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുകയാണ് മാതാവ്.
അമ്മയ്ക്ക് ലഭിക്കുന്ന പണം വീട്ട് ചിലവിന് തികയാത്ത സാഹചര്യമായിരുന്നു. അപ്പോഴാണ് തന്നെ ബ്ലഡ് ബാങ്കില്‍ ജോലി ചെയ്യുന്ന ഖാസ്‌നി എന്നയാളെ സമീപിച്ചതെന്നും രക്തം നല്‍കിയതിന് ശേഷം തനിക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും അയാള്‍ ഉറപ്പു നല്‍കിയതായും വിദ്യാര്‍ത്ഥി പറഞ്ഞു.
18 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ രക്തം ധാനം ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് നിയമം. പാവപ്പെട്ട വീടുകളിലെ കുട്ടികളാണ് അറസ്റ്റിലായ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.
keywords: smartphone-blood-student
Post a Comment
0 Comments