കാസര്‍കോട്:(www.evisionnews.in) ജില്ലയിലെ അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ ആരംഭിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. അംഗീകൃത കടവുകളില്‍ ആഗസ്ത് മാസത്തില്‍ തുടങ്ങേണ്ട മണല്‍ വാരല്‍ ഇനിയും ആരംഭിക്കാത്തതിനാല്‍ മണല്‍ ക്ഷാമം രൂക്ഷമാവുകയും നിര്‍മ്മാണ മേഖല സ്തംഭിക്കുകയും തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്തിരിക്കുകയാണ്. ആയിരക്കണക്കിന് പൂഴി തൊഴിലാളികള്‍ മാസങ്ങളായി ജോലിയില്ലാതെ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ മണല്‍ വാരല്‍ ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷേംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു. സെക്രട്ടറി അഷ്‌റഫ് എടനീര്‍ റി്‌പ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ എ അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്്മാന്‍ മേസ്ത്രി, ബികെ അബ്ദുസ്സമദ്, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, മക്കാര്‍ മാസ്റ്റര്‍, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, ഉമ്മര്‍ അപ്പോളോ, മുത്തലിബ് പാറക്കട്ട്, മമ്മു ചാല, ഫെഡറേഷന്‍ ഭാരവാഹികളായ കെഎംസി ഇബ്രാഹിം , ബിപി മുഹമ്മദ്, ടി മുഹമ്മദ് കുഞ്ഞി. സുബൈര്‍ മാര, ഹമീദ് ബെദിര, മജീദ് മലബാരി, മുംതാസ് സമീറ, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗ്രാല്‍, യൂനുസ് വടകരമുക്ക്, അബൂബക്കര്‍ കണ്ടത്തില്‍, എ.ജി അമീര്‍ ഹാജി, ജബ്ബാര്‍ പോറോപ്പാട്, ഹാരിസ് ബോവിക്കാനം, ഷൂക്കൂര്‍ ചെര്‍ക്കള, സി.എ ഇബ്രാഹിം, ശിഹാബ് റഹ്്മാനിയ നഗര്‍, അഹമ്മദ് കപ്പണക്കാല്‍, എന്‍.എം ഷാഫി, സുബൈദ അസീസ് പടന്ന, ആയിഷത്ത് താഹിറ, പിഎം ഹസൈനാര്‍, എസ്.എ സഹീദ്, ബീഫാത്തിമ ഇബ്രാഹിം സംബന്ധിച്ചു.
keywords :sand-mining-kasaragod-stu
keywords :sand-mining-kasaragod-stu
Post a Comment
0 Comments