ന്യൂഡൽഹി:(www.evisionnews.in)ആര്‍.എസ്.പി തെറ്റു തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്ന ആര്‍.എസ്.പി, കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വര്‍ഗീയ വികാരം ഇളക്കിവിടുന്ന രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ആര്‍.എസ്.പി നേതൃത്വത്തിന്‍െറ നിലപാടിന് എതിരാണ് ആ പാര്‍ട്ടിയുടെ അണികള്‍. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് അണികള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതു മുന്നണിയെ ശിഥിലമാക്കിയത് ആര്‍.എസ്.പിയാണെന്നും കോടിയേരി ആരോപിച്ചു.
ലോക്സഭാ സീറ്റ് ലഭിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ ഉറപ്പില്ല. കോണ്‍ഗ്രസിനോട് അടിമ മനോഭാവമാണ് ആര്‍.എസ്.പിക്കുള്ളതെന്നും കോടിയേരി പറഞ്ഞു.
keywords :rsp-kodeyeri-mistake
Post a Comment
0 Comments