കാസര്‍കോട് :(www.evisionnews.in)സംസ്ഥാനത്തെ എല്ലാ രജിസ്‌ട്രേഷന്‍ ഓഫീസുകളുടെയും നവീകരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് രജിസ്‌ട്രേഷന്‍-ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാമ്പ് വെണ്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിച്ച് അവരിലൂടെ തന്നെ ഈ സേവനം ജനങ്ങളിലെത്തിക്കുന്നതിനുളള നടപടിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധാരങ്ങള്‍ക്ക് പൊതുഫോര്‍മാറ്റ് ഉണ്ടാക്കി വരികയാണ്. ആധുനീകരണത്തിന്റെ ഭാഗമായി എറണാകുളത്ത് പരിശീലന കേന്ദ്രം തുടങ്ങും.
150-ാം വാര്‍ഷികം ആഘോഷിക്കുന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈവശമുളള പല ചരിത്രരേഖകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും.. ആധുനികവത്ക്കരണത്തിന്റെ ഭാഗമായി വകുപ്പ് ഇ- സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറും. വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളും ഓണ്‍ലൈന്‍ സേവനത്തിലേക്ക് മാറിക്കഴിഞ്ഞു. ഇതിന്റെ രണ്ടാംഘട്ടത്തില്‍ കൊല്ലം, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ ഓണ്‍ലൈനായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബില്‍ഡിങ്ങ് ഡിവിഷന്‍ എഞ്ചിനീയര്‍ പി.കെ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്‌നേശ്വര ഭട്ട് കളളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീലാമ്മ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ് പി. നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ജനപ്രതിനിധികളായ അബ്രഹാം തോണക്കര, കെ.എം ചാക്കോ, ടി.കെ നാരായണന്‍,എ.കെ മാധവന്‍, പിഎന്‍ വിനോദ് കുമാര്‍, പി,സി തോമസ്, സുനില്‍ കൊട്ടറ,പി. കൃഷ്ണന്‍, ടി, ലൂക്കോസ്, വി കുഞ്ഞിക്കണ്ണന്‍എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി ചന്ദ്രന്‍ സ്വാഗതവും ജില്ലാ രജിസ്ട്രാര്‍ എ ബി സത്യന്‍ നന്ദിയും പറഞ്ഞു.
keywords :anoop-jacob-minister-registration-office
keywords :anoop-jacob-minister-registration-office
Post a Comment
0 Comments