കാഞ്ഞങ്ങാട് (www.evisionnews.in): കൊളവയലില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. കൊളവയലിലെ സി. നസീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മാതാവ് ഖദീജയെ മാവുങ്കാലിലെ ആശുപത്രിയില്‍ കൊണ്ടുപോയതായിരുന്നു നസീര്‍. ഉച്ചയോടെ തിരിച്ചുവന്നപ്പോള്‍ വാതില്‍ തുറന്ന നിലയില്‍ കാണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അകത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ കവര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വീടു പൂട്ടി വരാന്തയിലെ ചവിട്ടിനടിയില് വെച്ചതായിരുന്നു താക്കോല്‍. ഈ താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. നസീറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords; Kasaragod-news-hospital-naseer-hospital-kavarcha-case
Post a Comment
0 Comments