തളങ്കര: (www.evisionnews.in)മതപ്രബോധകര്‍ കാലഘട്ടത്തിന്റെ സവിശേഷതകളും സങ്കീര്‍ണതകളും മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പതിനാറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ട്രഷറര്‍ കെ.എ ഇബ്രാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, കെ. എം അബ്ദുല്‍ റഹ്മാന്‍, ടി.എ ശാഫി, യൂനുസ് അലി ഹുദവി പ്രസംഗിച്ചു. ജമാല്‍ ഹുസൈന്‍ ഹാജി, വി. എച്ച് മുഹമ്മദ് അസ്‌ലം, കെ. മുഹമ്മദ് ഹാജി വെല്‍ക്കം, ടി.എ. ഖാലിദ്, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ.കെ പുറം, എന്‍.കെ അമാനുള്ള, യൂസുഫ് ഹൈദര്‍, ടി. എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.ഹുസൈന്‍, മുജീബ് കെ.കെ പുറം, സലീം തളങ്കര,ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുറഹ്്മാന്‍ ബാങ്കോട്, എം.ഹസൈന്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും അക്കാദമി മാനേജര്‍ കെ.എച്ച്. അശ്‌റഫ് നന്ദിയും പറഞ്ഞു.
keywords : religious-propagators-prof-alikutty-musliyar
keywords : religious-propagators-prof-alikutty-musliyar
Post a Comment
0 Comments