Type Here to Get Search Results !

Bottom Ad

ഓര്‍മകളിലെ ശിഹാബ് തങ്ങള്‍


നവാസ് കുഞ്ചാര്‍

2009 ല്‍ പ്ലസ്ടുവില്‍ പഠിക്കുന്ന കാലം. പട്‌ള സ്‌കൂളിലെ എം.എസ്.എഫ് ട്രഷറര്‍ സ്ഥാനം അലങ്കരിക്കുകയായിരുന്നു. ആഗസ്ത് ഒന്നിനു വൈകിട്ട് പള്ളിയില്‍ നിന്നും നിസ്‌കാര ശേഷം സഹോദരിയുടെ വീട്ടിലേക്ക് പോകവേ അല്‍താഫിന്റെ കോള്‍. ഒരസാധാരണത്വം മണത്തിരുന്നു (www.evisionnews.in). 

''എന്താടാ കാര്യം, ചോദിച്ചപ്പോള്‍ അവനൊരു വിങ്ങല്‍. നമ്മുടെ തങ്ങള്‍ക്ക് എന്തുപറ്റീടാ? അവന്‍ ചോദിച്ചു. അറിയില്ലെന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്ക് ഓടി. ചെറിയ ചാറ്റല്‍ മഴയായിരുന്നു. വഴിയില്‍ ചിലരെ കണ്ടെങ്കിലും ചോദിക്കാനോ പറയാനോ നിന്നില്ല. ഓട്ടത്തിനിടയില്‍ കോണ്‍ക്രീറ്റ് പാലത്തില്‍ തെന്നിവീണ് രക്തം വാര്‍ന്നുവീണു. കാര്യമാക്കിയില്ല. വീട്ടിലെത്തി ചാനല്‍ മാറ്റിയപ്പോള്‍ അക്ഷരങ്ങള്‍ മിന്നിമറിയുന്നു. ചാനലുകള്‍ മാറി മാറി നോക്കി. അവധിയില്‍ വന്ന ഉപ്പയുടെ വാക്കുകള്‍ ഇടറി. ഉമ്മയും പെങ്ങളും കണ്ണീര്‍ വാര്‍ത്തു. എന്റെ തൊണ്ടയിടറി. വാക്കുകള്‍ വരുന്നില്ല... ഇന്നാലില്ലാഹ് നമ്മുടെ ശിഹാബ് തങ്ങള്‍ (www.evisionnews.in).........

സി.എച്ചിന്റെ മരണ വാര്‍ത്തയും അതിനോട് മുസ്ലിം കേരളത്തിന്റെ പ്രതികരണവും ഉപ്പ അനുസ്മരിച്ചു. ചാനലുകളില്‍ ശിഹാബ് തങ്ങളെ കുറിച്ച് നേതാക്കള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. കണ്ണീരോടെ കിടന്നങ്കിലും ഉറങ്ങാനായില്ല. മുന്നില്‍ ശിഹാബ് തങ്ങളുടെ മുഖം മാത്രം (www.evisionnews.in)..

Keywords: Kasaragod-news-anusmaranam-patla-muslim-mohammed-ali-shihab-thangal-msf-navas-kunjar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad