ഉദുമ (www.evisionnews.in): മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കിയ രണ്ട് പ്രതികളെ റിമാണ്ട് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ. നൗഷാദ്(26), സുള്ള്യ സ്വദേശിയും മേല്‍പ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ മുസ്തഫ(22) എന്നിവരാണ് റിമാണ്ടിലായത്.
മാങ്ങാട് സ്വദേശിയുടെ ജീപ്പ് കത്തിച്ച കേസില്‍ നൗഷാദിനെയും മുസ്തഫയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ഹരിശ്ചന്ദ്രനായക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജൂണ്‍ 6നാണ് മാങ്ങാട്ടെ ആരാധനാലയത്തില്‍ പോത്തിന്റെ തല വെച്ച് അശുദ്ധമാക്കിയത്. സംഭവത്തില്‍ ആറ് പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇതില്‍ മൂന്നുപേര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് പോലീസിന് കിട്ടിയ വിവരം. മറ്റൊരു പ്രതി ഒളിവില്‍ കഴിയുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്തെത്തിച്ച് തെളിവെടുത്തു.
Keywords; Kasaragod-mangad-news-case-remand-arrest
Post a Comment
0 Comments