Type Here to Get Search Results !

Bottom Ad

രാജീവ് വധക്കേസില്‍ ഗാന്ധി വധക്കേസ് മാതൃകയാക്കണം: തമിഴ്‌നാട്



ന്യൂഡല്‍ഹി:(www.evisionnews.in) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മഹാത്മാഗാന്ധിവധക്കേസ് പ്രതിയെ 16 വര്‍ഷത്തിനുശേഷം മോചിപ്പിക്കാമെങ്കില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെയും വിട്ടയയ്ച്ചു കൂടെയെന്ന് തമിഴ്‌നാട്. 
രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോഴാണ് തമിഴ്‌നാടിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഇക്കാര്യം ഉന്നയിച്ചത്. രണ്ടു വധക്കേസുകളും വ്യത്യസ്തമായി പരിഗണിക്കരുതെന്നും ദ്വിവേദി വാദിച്ചു.


ഗാന്ധിജി വധഗൂഢാലോചനയില്‍ ഗോപാല്‍ വിനായക് ഗോഡ്‌സെയ്ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. രാഷ്ട്രപിതാവായാണ് ഗാന്ധിജിയെ നമ്മള്‍ കണക്കാക്കുന്നത്. ആ കേസില്‍ പോലും പ്രതിയെ 16 വര്‍ഷത്തിനുശേഷം മോചിപ്പിച്ചു. ദ്വിവേദി ചൂണ്ടിക്കാട്ടി.


23 വര്‍ഷമായി രാജീവ് വധക്കേസിലെ പ്രതികള്‍ ജയിലിലാണ്. വധക്കേസില്‍ 16 വര്‍ഷം ശിക്ഷ അനുഭവിച്ച എല്ലാവരെയും മോചിപ്പിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. കാലം അവരെ മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുള്ളരെ വെറുതെ വിടണം. അത് അവരുടെ മൗലികാവകാശമാണെന്നും ദ്വിവേദി വാദിച്ചു.
newslink: rajiv gandhi-mahathma gandhi-thamiznadu

Post a Comment

0 Comments

Top Post Ad

Below Post Ad