Type Here to Get Search Results !

Bottom Ad

അപൂര്‍വ്വരോഗം 10 വയസുകാരി മരണപ്പെട്ടു


ചെമ്മനാട്: (www.evisionnews.in)  അപൂര്‍വ്വരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍ക്കുട്ടി മരണപ്പെട്ടു. ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ റൗഫ്- ഉമൈബ ദമ്പതികളുടെ മകള്‍ ആര്‍.കെ. ഫാത്വിമത്ത് റാഹിബയാണ് മരിച്ചത്.ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം.

അപൂര്‍വ്വമായ എസ്.എല്‍.ഇ രോഗംബാധിച്ച് ഫാത്വിമത്ത് റാഹിബ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് റാഹിബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഹിബയുടെ നില ഗുരുതരമായതോടെയാണ് എറണാകുളത്തേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയത്. 

റാഹിബയുടെ മരണത്തില്‍ ദുഖസൂചകമായി സ്‌കൂളിന് തിങ്കളാഴ്ച അവധിനല്‍കി. മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.റാബില്‍ സഹോദരനാണ്.

Keywords: chemmanad-rahiba-sle-

Post a Comment

0 Comments

Top Post Ad

Below Post Ad