ഉദുമ:(www.evisionnews.in) പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിലെ ഉദുമ കപ്പണക്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ നീണ്ട 97 വര്‍ഷങ്ങള്‍ക്കു ശേഷം 2016 ഏപ്രീല്‍ 5, 6, 7 തീയ്യതികളില്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടത്താന്‍ തറവാട്ടില്‍ വെച്ചുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മഹോത്സവ കമ്മിററി രൂപീകരണ യോഗം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. തറവാട് കമ്മിററി പ്രസിഡണ്ട് കുണിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി ശ്രീധരന്‍ സ്വാഗതവും, കെ.ബാബു കൊക്കാല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തറവാട് കമ്മിററി രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ ആമുഖ പ്രഭാഷണം നടത്തി. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണന്‍, എ.ബാലകൃഷ്ണന്‍ നായര്‍ ഐ.പി.എസ്, പി.വി. അശോക് കുമാര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാജന്‍ പെരിയ, നാരായണന്‍ ചൂരിത്തോട്, കണ്ണന്‍കുഞ്ഞി, കേവീസ് ബാലകൃഷ്ണന്‍, സി മാധവന്‍, കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദുമ പടിഞ്ഞാര്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി സെക്രട്ടറി എസ്.പി. അബ്ദുല്ല യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചത് ശ്രദ്ധേയമായി.
തെയ്യംകെട്ട് മഹോത്സവ കമ്മിററി ചെയര്‍മാനായി സി.എച്ച് നാരായണനെയും വര്‍ക്കിംങ്ങ് ചെയര്‍മാനായി അഡ്വ. കെ. ബാലകൃഷ്ണനെയും ട്രഷററായി നാരായണന്‍ ബക്കാറിനെയും തിരഞ്ഞെടുത്തു.
വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരും, സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, നാട്ടുകാരും അടക്കം രണ്ടായിരത്തോളം ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു.
keywords :palakkunnu-bhagavathi-temple-vayanatukulavan
Post a Comment
0 Comments