Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ ജനസംഖ്യയില്‍ പകുതിയും ഫേസ്ബുക് ഉപയോഗിക്കുന്നവര്‍

evisionnews

വാഷിങ്ടണ്‍:(www.evisionnews.in) ലോകത്തെ ഓണ്‍ലൈന്‍ ജനസംഖ്യയില്‍ പകുതിപേരും ഫേസ്ബുക് ഉപയോഗിക്കുന്നതായി ഫേസ്ബുക്കിന്‍െറ വാദം. ലോകത്ത് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പകുതിപേരും ഒരിക്കലെങ്കിലും ഫേസ്ബുക്കില്‍ കയറുന്നുണ്ടത്രെ.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ (ജൂണ്‍ അവസാനം) മാസത്തില്‍ ഒരു തവണയെങ്കിലും ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടി 49 ലക്ഷമായി (1.49 ബില്യണ്‍) ഉയര്‍ന്നു. 13 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 300 കോടി ജനങ്ങളാണ് ലോകത്ത് ആകെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായി കണക്കാക്കിയിട്ടുള്ളത്. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ 65 ശതമാനം പേര്‍ ദിവസവും അവരുടെ അക്കൗണ്ടില്‍ പ്രവേശിക്കുന്നുണ്ട്. അഞ്ചു മിനിറ്റിനിടെ ഒരു മിനിറ്റെങ്കിലും ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ഫേസ്ബുക്കിലത്തെുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഉപയോക്താക്കളുടെ എണ്ണം കൂടിയത് ഫേസ്ബുക്കിന്‍െറ വരുമാനത്തില്‍ 39 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.

keywords :online-population-facebook-user
Tags

Post a Comment

0 Comments

Top Post Ad

Below Post Ad