കാസര്‍കോട്:(www.evisonews.in) ജില്ലയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഒരു കിലോ വീതം സ്‌പെഷ്യല്‍ പഞ്ചസാര 13.50 നിരക്കില്‍ ഈ മാസം 29 വരെ ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന ്്4 ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 18 രൂപ നിരക്കില്‍ ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ പരമാവധി 25 കിലോ അരിയും 2 രൂപ നിരക്കില്‍ 7 കിലോഗ്രാം ഗോതമ്പും ലഭിക്കും. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 9 കിലോ അരിയും 6.70 രൂപ നിരക്കില്‍ 2 കിലോ ഗോതമ്പും എപിഎല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് 2 രൂപ നിരക്കില്‍ 8 കിലോ അരിയും 6.70 രൂപ നിരക്കില്‍ 2 കിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോഗ്രാം അരിയും സൗജന്യമായി ലഭിക്കും. എല്ലാ കാര്‍ഡുടമകള്‍ക്കം 2 കിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും. കാര്‍ഡുടമകള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളിവും തൂക്കത്തിലും വിലയിലും ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്.പരാതിയുണ്ടെങ്കില്‍ സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടണം. താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട്- 04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് - 04672 204044, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട്- 04994 255138, ടോള്‍ഫ്രീ നം 1800-425-1550, 1967.
Post a Comment
0 Comments