നിലേശ്വരം :(www.evisionnews.in) ബങ്കളം കൂട്ടപ്പുന്നയിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ സ്കൂട്ടി തീവെച്ച് നശിപ്പിച്ചു.തീവെപ്പിന് പിന്നിൽ യുവതിയോട് പ്രേമാഭ്യർത്ഥന നടത്തിയ യുവാവുമായി ബന്ധപ്പെട്ട ചിലരാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. പയ്യന്നൂരിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയും കൂട്ടപ്പുന്നയിലെ നാരായണൻ എമ്പ്രാന്തിരിയുടെ മകളുമായ സംഗീതയുടെ കെ.എൽ.60.ജി.5015 നമ്പർ സ്കൂട്ടിയാണ് തീവെച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.പ്രണയാഭ്യർത്ഥന നടത്തിയ യുവാവിനെതിരെ സംഗീത പോലീസിൽ പരാതി നൽകിയിരുന്നു.യുവാവ് ഗൾഫിലാണ്.നിലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords : Nileshwar-bank-employee-fire-scooty
Post a Comment
0 Comments