ചെമ്മനാട് (www.evisionnews.in): ചന്ദ്രിഗിരി പുഴയിലെ തുരുത്തിയിലെ തെക്ക് ഭാഗത്ത് 800 മീറ്ററോളം തീരത്ത് കോണ്‍ഗ്രീറ്റ് ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കണമെന്ന് ഗ്രീന്‍ സ്റ്റാര്‍ തുരുത്തി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കാസര്‍കോട് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലേക്ക് അയക്കുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതു. നടപടികള്‍ പൂര്‍ത്തിയാക്കി ഭിത്തി നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന് ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ശബീര്‍, ജനറല്‍ സെക്രട്ടറി അഷ്ഫാഖ്, കോ-ഓര്‍ഡിനേറ്റര്‍ റഷിദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod-news-chemnad-news-concrete-kasaragod-news-wall-construction
Post a Comment
0 Comments