ബംഗളൂരു: (www.evisionnews.in) മൂന്നുവയസുകാരിയായ പെണ്‍കുഞ്ഞിനെ ലൈംഗിക പീഢനത്തിനിരയാക്കിയതായി പരാതി. ഇന്ദിരാനഗറിലെ സ്വകാര്യസ്‌കൂളിലാണ് പെണ്‍കുഞ്ഞ് പീഢിപ്പിക്കപ്പെട്ടത്. ഈസ്റ്റ് ബംഗളൂരുവില്‍ സങ്കേതമുറപ്പിച്ച മണിപ്പൂരിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ദമ്പതികളുടെ മകളാണ് പെണ്‍ക്കുട്ടി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ മാതാവ് എത്തിയപ്പോഴാണ് പീഢനവിവരം പുറത്തുവന്നത്. ഇവര്‍ സംഗതി ഉടന്‍ ഭര്‍ത്താവിനെയും സമുദായ നേതാവിനെയും വിവരമറിയിച്ചു. ഇവര്‍ സ്‌കൂലെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം പോലീസില്‍ പരാതി നല്‍കി.
കുട്ടിയെ വൈകിട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പീഢനം മൂലമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് പെണ്‍കുഞ്ഞിന് സംസാരിക്കാന്‍ പോലും കഴിയാത്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ജീവനക്കാരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. 2014 ല്‍ ആറുവയസുകാരിയായ പെണ്‍കുട്ടി ബംഗളൂരുവിലെ സ്‌കൂളില്‍ പീഢിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സ്‌കൂളില്‍ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം ക്രമീകരണങ്ങളുടെ കണ്ണുവെട്ടിച്ചാണ് തിങ്കളാഴ്ച മണിപ്പൂരി പെണ്‍കുട്ടി പീഢനത്തിനിരയായത്.
Keywords: Kasaragod-news-sexual-harassment-against-three-years-old-child
Post a Comment
0 Comments