Type Here to Get Search Results !

Bottom Ad

ആര്‍.എസ്.പി സ്വയം ഇല്ലാതായതിന് സി.പി.എമ്മിനെ പഴിച്ചിട്ട് കാര്യമില്ല -കോടിയേരി

തിരുവനന്തപുരം (www.evisionnews.in): ആര്‍.എസ്.പി ചെയ്ത തെറ്റ് അണികള്‍ തിരുത്തുമെന്നും പാര്‍ട്ടിക്കേറ്റ പരാജയത്തിന് സി.പി.എമ്മിനെ പഴിച്ചിട്ട് കാര്യമില്ലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് പോയതില്‍ അണികള്‍ക്ക് പോലും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ആര്‍.എസ്.പി കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവല്‍കരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയ വികാരം ഇളക്കിവിടുന്ന രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

'കോണ്‍ഗ്രസിനോട് അടിമ മനോഭാവമാണ് ആര്‍.എസ്.പിക്ക് ഉള്ളത്. ലോക്‌സഭ സീറ്റ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇടതുമുന്നണി വിട്ടത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്ന കാര്യത്തില്‍പ്പോലും ഇപ്പോള്‍ ഉറപ്പില്ല. ആര്‍.എസ്.പി നേതൃത്വത്തിന്റെ നിലപാടിന് എതിരാണ് പാര്‍ട്ടിയിലെ അണികളുടെ നിലപാട്. അദ്ദേഹം പറഞ്ഞു.


Keywords; Kerala-trivandrapuram-rsp-news-cpm-speaker-kodiyeri-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad