Type Here to Get Search Results !

Bottom Ad

സിപിഎമ്മിന്റെ ജനകീയ പ്രതിരോധം 11ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കാസര്‍കോട് (www.evisionnews.in): കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.ഐ(എം) നേതൃത്വത്തില്‍ ആഗസ്ത് 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം കാസര്‍കോട് ജില്ലയില്‍ വന്‍ ബഹുജന മുേറ്റമാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനകീയ പ്രതിരോധം വിജയിപ്പിക്കുതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പില്‍ നിന്ന് ആരംഭിക്കുന്ന ജനകീയ പ്രതിരോധം 67കിലോമീറ്റര്‍ നീളത്തില്‍ കാലിക്കടവിലെ ജില്ലാ അതിര്‍ത്തി വരെ തുടരും. ഉപ്പളയില്‍ നിന്നും കാസര്‍കോട് വരെ ദേശിയപാതയിലും, കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ ചന്ദ്രഗിരി സംസ്ഥാന പാതയിലും, കാഞ്ഞങ്ങാട് മുതല്‍ കാലിക്കടവ് വരെ വീണ്ടും ദേശിയപാതയിലുമായി 1ലക്ഷം പേര്‍ ജനകീയപ്രതിരോധ ധര്‍ണ്ണയില്‍ അണിനിരക്കും.

ചൊവ്വാഴ്ച വൈകിട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെയാണ് ജനകീയ പ്രതിരോധത്തിന്റെ ഭാഗമായുള്ള ധര്‍ണ്ണ നടക്കുക. പ്രധാന കേന്ദ്രങ്ങളില്‍ നാല് മണിക്ക് പൊതുയോഗങ്ങള്‍ ആരംഭിക്കും. 4.50ന് ധര്‍ണ്ണയില്‍ പങ്കെടുക്കുന്ന എല്ലാവരും കൈകോര്‍ത്ത് പിടിച്ച് പ്രതിജ്ഞ എടുക്കും. അഞ്ച് മണിക്ക് പരിപാടി അവസാനിപ്പിക്കും. ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പില്‍ സി.പി.ഐ(എം) പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. 

ഭക്ഷ്യസുരക്ഷ നടപ്പിലാക്കുക, തൊഴിലുറപ്പ്പദ്ധതി സംരക്ഷിക്കുക, വിലക്കയറ്റം തടഞ്ഞ് നിര്‍ത്തുക, അഴിമതിക്കെതിരെ നടപടിസ്വീകരിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ നൂതനമായ സമര പരിപാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു പങ്കെടുത്തു.

Keywords: Kasaragod-news-cpim-news-kp-shatheesh-chandran








Post a Comment

0 Comments

Top Post Ad

Below Post Ad