മഞ്ചേശ്വരം (www.evisionnews.in): ഭര്‍ത്താവിനൊപ്പം യാത്രചെയ്യുമ്പോള്‍ ടയറില്‍ പര്‍ദ്ദ കുടുങ്ങി ബൈക്ക് മറിഞ്ഞ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവിനും പരിക്കുണ്ട്. ഇരുവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കുഞ്ചത്തൂരിലാണ് അപകടം. തലപ്പാടി ബി.സി റോഡിന് സമീപത്തെ ഹസീന, ഭര്‍ത്താവ് അബ്ബാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മഞ്ചേശ്വരത്തെ ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഹസീനയുടെ പര്‍ദ്ദയുടെ ഒരു ഭാഗം ബൈക്കിന്റെ പിറകിലെ ടയറില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod-news-manjeshwer-news-hospital-bike-accident-bc-road-
Post a Comment
0 Comments