കാസര്‍കോട് (www.evisionnews.in): മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധൂര്‍ പട്‌ലയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുത്തലിബി(30)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 7 മണിക്ക് പള്ളം റോഡിലാണ് സംഭവം.
കാസര്‍കോട് ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ടൗണ്‍ സി.ഐ പി.കെ സുധാകരന്‍ വിവരമറിഞ്ഞെത്തിയാണ് മുത്തലിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് മുത്തലിബ് പോലീസില്‍ പറഞ്ഞത്. കയ്യിലുണ്ടായിരുന്ന 5000 രൂപയും സംഘം തട്ടിപ്പറിച്ചതായി മുത്തലിബ് പോലീസില്‍ പറഞ്ഞു.
Keywords: Kasaragod-news-hospital-madhur-man-attacked-by-three-at-pallam-kasaragod
Post a Comment
0 Comments