Type Here to Get Search Results !

Bottom Ad

സര്‍വ്വകക്ഷി അനുശോചനയോഗം വൈകുന്നേരം ബദിയടുക്കയില്‍


ബദിയടുക്ക (www.evisionnews.in): മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ബിഎച്ച് അബ്ദുല്ല കുഞ്ഞിയുടെ മയ്യിത്ത് വ്യാഴാഴ്ച വൈകുന്നേരം അസര്‍ നിസ്‌കാരത്തിന് ശേഷം പെര്‍ഡാല ജാറത്തിന് സമീപം ഖബറടക്കും. തുടര്‍ന്ന് സര്‍വ്വകക്ഷി അനുശോചനയോഗം ബദിയടുക്ക ടൗണില്‍ നടക്കും. മത രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍ സംബന്ധിക്കും.

കാസര്‍കോടിന്റെ മത -രാഷ്ട്രീയ- സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അബ്ദുല്ല ഏറെ നാളായി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ  തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
സുന്നി മഹല്ല് ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി, ബദിയടുക്ക റഹ്മാനിയ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.


Keywords: Kasaragod-news-anusmaranam-bh-abdulla-kunhi-news-

Post a Comment

0 Comments

Top Post Ad

Below Post Ad